കാസര്‍കോട്: മുസ്ലിം സമൂഹം ഏറ്റവുമധികം പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മുസ്ലിം ശത്രുക്കള്‍ക്ക് ആവേശം പകരുന്ന രീതിയില്‍ സമുദായത്തിനിടയില്‍ ഭിന്നിപ്പും കുത്തിത്തിരിപ്പുമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സമുദായം കരുതിയിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അഭ്യര്‍ഥിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മഹാറാലിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു പണ്ഡിത വേഷധാരി നടത്തിയ പരാമര്‍ശം വിശ്വാസി സമൂഹത്തെയാണ് അവഹേളിച്ചതെന്ന് ഓര്‍ക്കണം. കേന്ദ്ര സര്‍ക്കാര്‍ വിവാദമായ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധം തീര്‍ക്കാന്‍ മുന്നില്‍ നിന്നതും മതേതര കക്ഷികളുടെ മുഴുവന്‍ പിന്തുണയും ആര്‍ജിക്കാനായതും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനായിരുന്നുവെന്നത് ഏവരും കണ്ടതാണ്. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തില്‍ ഭരണഘടനാ വിരുദ്ധമായി മോദി സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ നിയമ പോരാട്ടവും ബഹുജന പ്രക്ഷോഭവും നടത്തുന്ന മുസ്ലിം ലീഗിനെ പുകഴ്ത്തുന്നതിന് പകരം ഇകഴ്ത്തുന്നതിനായി ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. മുസ്ലിം ലീഗ് മഹാറാലിയില്‍ ഇതര സമുദായ ക്കാരായ രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തവും പ്രഭാഷണങ്ങളും പോലും വിസ്മരിച്ച് മഹാറാലിയെ ചെറുതാക്കാന്‍ ആരു ശ്രമിച്ചാലും സമുദായം അംഗീകരിക്കില്ല. ഏതു സംഘടനയുടെ കൊമ്പത്തിരിക്കുന്ന ഭാരവാഹിയാണെങ്കിലും സത്യത്തെ വളച്ചൊടിച്ച് കള്ള പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ല.
മുസ്ലിം ലീഗിന്റെ ഉപ്പും ചോറും തിന്ന് വളര്‍ന്നവരും പാര്‍ട്ടിയുടെ തണല്‍പറ്റി അംഗീകാരം നേടിയവരും ആരെല്ലാമെന്ന് മുസ്ലിം ലീഗിന് അറിയാം. അത്തരക്കാര്‍ മുസ്ലിം ലീഗിനെതിരെ അനാവശ്യമായി കുതിര കയറാന്‍ നോക്കിയാല്‍ ശക്തമായി പ്രതികരിക്കും. സമുദായത്തിന്റെ പേരില്‍ പേരും പെരുമയും നേടിയതിന് ശേഷം സമുദായ ഐക്യത്തിന്റെ പൊതുവേദിയായ മുസ്ലിം ലീഗിന് നേരെ അപവാദ പ്രചാരണം നടത്തുന്നവര്‍ ആരായാലും പ്രതികരിക്കാനും പ്രതിരോധം തീര്‍ക്കാനും മുസ്ലിം ലീഗിന് അറിയാമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments