Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ദേലംപാടി പഞ്ചായത്തില്‍ അംഗത്വ ക്യാമ്പയിന്‍ ഊര്‍ജിതമാക്കും


പള്ളങ്കോട്: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ കാമ്പയിന്‍ ദേലംപാടി പഞ്ചായത്തില്‍ ഊര്‍ജിതമാക്കാന്‍ പള്ളങ്കോട് ലീഗ് ഓഫീസില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് തസ്്‌ലിം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് അഷ്‌റഫ് ഹാജി പരപ്പ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത് ജനറൽ സെക്രട്ടറി ഫഹദ് പരപ്പ സ്വാഗതം പറഞ്ഞു. 

മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര ശാഖാ കമ്മിറ്റികള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം നടത്തി. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ മെമ്പര്‍ഷിപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെപി സിറാജുദ്ധീന്‍ പള്ളങ്കോട്, മണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച് അബ്ദുല്ല പരപ്പ, ജി.സി.സി കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് നാസര്‍ ദേലംപാടി, നയീം ജാറം, മുസ്തഫ മൊഗര്‍, റഷീദ്, മന്‍സൂര്‍ ഊജമ്പാടി, മൊയ്തു ദേലംപാടി, ശമീര്‍ പള്ളങ്കോട്, ശബീര്‍ പള്ളങ്കോട്, ജുനൈദ്, മഷൂദ് പള്ളങ്കോട് സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad