കാസര്‍കോട്: കൊടക്കാട്ട് സി.പി.എം നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പുന്നക്കോടന്‍ ചന്ദ്രന്‍(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഗള്‍ഫിലായിരുന്ന പുന്നക്കോടന്‍ ചന്ദ്രന്‍ വെള്ളച്ചാല്‍ ടൗണില്‍ ചെറിയൊരു കട നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയുടെ കാരണമെന്ന് സംശയിക്കുന്നു.
കൊടക്കാട്ട് സി.പി.എം നേതാവ് വീട്ടില്‍ ഏണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍
10:21:00
0
കാസര്‍കോട്: കൊടക്കാട്ട് സി.പി.എം നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പുന്നക്കോടന്‍ ചന്ദ്രന്‍(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഗള്‍ഫിലായിരുന്ന പുന്നക്കോടന്‍ ചന്ദ്രന്‍ വെള്ളച്ചാല്‍ ടൗണില്‍ ചെറിയൊരു കട നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയുടെ കാരണമെന്ന് സംശയിക്കുന്നു.
Tags
Post a Comment
0 Comments