തിരുവനന്തപുരം: നടന്നുപോകുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയില്‍ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി വി. റിച്ചാര്‍ഡ് ആണ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്. വീടിന് സമീപത്തെ പോസ്റ്റില്‍ നിന്നുമാണ് ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു സംഭവം.ക്ലാമ്പ് പതിച്ച് തലയില്‍ മുറിവേറ്റതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയ ശേഷം റിച്ചാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ തനിക്ക് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചാണ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിപ്പിക്കും. അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Post a Comment
0 Comments