രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. ഇന്നു പുലര്‍ച്ചെ 5.36 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലാകാമാനം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഡല്‍ഹിയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനം അനുഭവപ്പെട്ടതായാണ് വിവരം. ഭൂകമ്പ സാധ്യതാ പട്ടിയകിലുള്‍പ്പെടുന്ന സ്ഥലമാണ് ഡല്‍ഹി.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരിക്കുന്നത്.
Post a Comment
0 Comments