കാസര്‍കോട്: രാവണീശ്വരം, തണ്ണാട്ട് ചൂതാട്ടം തടയാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രാവണീശ്വരം, പാണംതോട് സ്വദേശികളായ സുധീരന്‍ (28), സുകേഷ് (25), സന്ദീപ് (18) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ അഖില്‍ അറസ്റ്റു ചെയ്തത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റു ചെയ്തു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തണ്ണോട്ടെ ഉത്സവ സ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടക്കാര്‍ ചിതറിയോടുകയും പിന്നീട് തിരിച്ചെത്തി പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്നുമാണ് കേസ്. കല്ലേറില്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി നടത്തിയ പരിശോധനയില്‍ സ്ഥലത്തു നിന്നു രണ്ടു മൊബൈല്‍ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകള്‍ പരിശോധിച്ചാണ് ചൂതാട്ടം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
ചൂതാട്ടം തടയാനെത്തിയ പൊലീസിനു നേരെ അക്രമം; മൂന്നു പേര്‍ അറസ്റ്റില്‍
11:59:00
0

Tags
Post a Comment
0 Comments