മഞ്ചേശ്വരം: മോഷണക്കേസില്‍ പ്രതിയായ യുവാവ് പിടിയില്‍. മൈസൂര്‍ എല്‍വാള സ്വദേശി യശ്വന്ത് കുമാറിനെ (38)യാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. പൈവളികെ കളായില്‍ അശോക് കുമാറിന്റെ വീട്ടില്‍ നിന്നും 56ഗ്രാം സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. യശ്വന്ത് പത്തു മാസക്കാലമായി ഈവീട്ടില്‍ വീട്ടുജോലി നോക്കിവരികയായിരുന്നു. ഇയാള്‍ പലപ്പോഴായി സ്വര്‍ണവളകള്‍ മോഷ്ടിക്കുകയും പകരം അതേ വളയുടെ മുക്കുപണ്ടം പണയിച്ച് വെക്കുകയുമായിരുന്നു പതിവ്.
പലപ്പോഴായി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇയാള്‍ ആഡംമ്പര ജീവിതം നയിച്ചുവരികയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവെ ഇയാളെ സംശയം തോന്നി ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചതില്‍ പല പണം ഇടപാടുകളും സംശയം തോന്നുകയും തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കേസിനു തുമ്പായത്. ഇയാള്‍ ഓണ്‍ലൈനായി റോള്‍ഡ് ഗോള്‍ഡ് വളകള്‍ വാങ്ങിയതായി കാണുകയും ആയതിനെപറ്റി വിശദമായി ചോദിച്ചതപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എ.എസ്.ഐ അതുല്‍റാം, എസ്.സി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment
0 Comments