ചെര്‍ക്കള: ഒരിടവേളക്ക് ശേഷം കാമ്പസിലെ റാഗിംഗ് ക്രൂരതക്ക് മുന്നില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി ജീവിതം അവസാനിച്ച സാഹചര്യത്തില്‍ റാഗിംഗ് സമ്പ്രദായത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും നിതാന്ത ജാഗ്രത തീര്‍ക്കല്‍ എം.എസ്.എഫിന്റെ ദൗത്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി വിരുദ്ധ പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കോളേജ് മാനേജ്മെന്റുകള്‍ക്ക് മേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഭയമാണെന്നും കെ.എം ഷാജി കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യൂസുഫ് ദാരിമി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ മുഖ്യപ്രഭാഷണം തടിച്ചു കൂടിയ ജനാവലിയില്‍ ഹൃദയക്ഷോഭം തീര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അഡ്വ. ഇബ്രാഹിം പള്ളങ്കോട് പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവിന് നല്‍കി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എ മുഹമ്മദ് ഇക്ബാല്‍ ഉപഹാര സമര്‍പ്പണം നടത്തി. എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഈത്തപ്പഴ ചലഞ്ചിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് ശാനിഫ് നെല്ലിക്കട്ട നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കള്‍ച്ചറല്‍ ഈവന്റ്‌സും അരങ്ങേറി.
വേള്‍ഡ് കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചെങ്കള, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അഡ്വ. ബേവിഞ്ച അബ്ദുള്ള, മൂസ ബി. ചെര്‍ക്കള, ഇ. അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, എം.എം മുഹമ്മദ് കുഞ്ഞി, നാസര്‍ ചായിന്റടി, എം.എ.എച്ച് മഹ്മൂദ്, സി.എ അബ്ദുല്‍ റഹ്മാന്‍ ഖാസി, നാസര്‍ ചെര്‍ക്കളം, കാദര്‍ ബദ്രിയ, ബി.എം.എ ഖാദര്‍, എ. അബൂബക്കര്‍ മൊട്ടയില്‍, ഖാദര്‍ പാലോത്ത്, ഹാരിസ് തൈവളപ്പ്, ഹാരിസ് തായല്‍, സിദ്ധീഖ് സന്തോഷ്‌നഗര്‍, സി.ടി റിയാസ്, അര്‍ഷാദ് എതിര്‍ത്തോട്, എം.എം നൗഷാദ് സംബന്ധിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള വിദ്യാര്‍ഥി റാലി എം.എസ്.എഫിന്റെ ശക്തി വിളിച്ചോതി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ് ശാനിഫ് നെല്ലിക്കട്ട, സെക്രട്ടറി ശിഹാബ് പുണ്ടൂര്‍, സിനാന്‍ സി.ബി, എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments