തൃശൂര്‍: ആംബുലന്‍സിന്റെ വഴിതടഞ്ഞ മൂന്ന് സ്വകാര്യ ബസുകള്‍ കസ്റ്റഡിയില്‍; ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്െടുത്തു. ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തതായി തൃപ്രയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു. ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാന്‍ എടപ്പാളിലുള്ള ഐഡിടിആറിലേക്ക് അയക്കും. അഞ്ച് ദിവസമായിരിക്കും പരിശീലനം. ശനിയാഴ്ച വൈകിട്ട് 4.30 നാണ് രോഗിയുമായി പോയ ആംബുലന്‍സിനെ സ്വകാര്യ ബസുകള്‍ വഴിമുടക്കിയത്. കാഞ്ഞാണി സെന്ററില്‍ കണ്ടക്ടര്‍മാര്‍ ബസില്‍ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഡ്രൈവര്‍ക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു.
Post a Comment
0 Comments