ബദിയടുക്ക: ചരിത്ര പ്രസിദ്ധമായ പെരഡാല ജാറം മഖാം ഉറൂസിന് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥനയിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അൻവർ ഓസോൺ പതാക ഉയർത്തിയതോടെ തുടക്കമായി. മൊയ്തു പയ്യാലടുക്ക,കാദർ ഹാജി പയ്യാലടുക്ക, എം എസ് മൊയ്തീൻ,മുഹമ്മദ് ബദ്രിയ, ബി എം സൂഫി, ഹനീഫ് കുവ്വത്തോട്ടി, പി.കെ. അബ്ദുല്ല കുഞ്ഞി, ബി.എസ് ഇബ്രാഹിം, മൊയ്തീൻ കുട്ടി നാലപ്പാട്, ബി എസ് ജമാൽ ,ഇബ്രാഹിം ഹാജി പാലം ,ഹാരിസ് ഹിമമി സഖാഫി, ഹസൈനാർ സഖാഫി, അബ്ദുല്ല കുഞ്ഞി മൌലവി, ഇസ്മായിൽ മൌലവി, അബ്ദുൽ റഹ്മാൻ മൌലവി നാരമ്പാടി, അബ്ദുല്ല ചാലക്കര, ഹമീദ് കെടഞ്ചി, മുഹമ്മദ് ബനത്തടി സംബന്ധിച്ചു. തുടർന്ന് രാത്രി അബ്ദുൽ കാദർ ഹാജി പയ്യാലടുക്കയുടെ യുടെ അധ്യക്ഷതയിൽ സയ്യിദ് മുക്താർ തങ്ങൾ കുമ്പേൽ ഉദ്ഘാടനം ചെയ്തു.
പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തി. ഫെബ്രുവരി 4 ന് രാത്രി 8 മണിക്ക് ബി എം സൂഫി ഹാജിയുടെ അധ്യക്ഷതയിൽ എ എം ബാവ മൗലവി അങ്കമാലി പ്രഭാഷണം നടത്തും , ഫെബ്രുവരി 5 ന് രാത്രി 8 മണിക്ക് ഹാരിസ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ ഹാഫിള് മസ്ഊദ് സഖാഫി ഗുഡല്ലൂർ പ്രഭാഷണം നടത്തും, ഫെബ്രുവരി 6 ന് രാത്രി 8 മണിക്ക് ഹാഫിള് ത്വാഹ ബാഖവി ഇടുക്കിയുടെ അധ്യക്ഷതയിൽ ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും, ഫെബ്രുവരി 7 ന് രാത്രി 8 മണിക്ക് അഹ്മദ് സഖാഫി കാഞ്ഞങ്ങാട് പഴയ കടപ്പുറത്തിന്റെ അധ്യക്ഷതയിൽ നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും , ഫെബ്രുവരി 8 ന് രാത്രി 8 മണിക്ക് സമാപന സമ്മേളനം അൻവർ ഓസോണിന്റെ അധ്യക്ഷതയിൽ ഹാഫിള് അൻവർ മന്നാനി തൊടുപുഴ പ്രഭാഷണം നടത്തും,തുടർന്ന് സയ്യിദ് സൈനുൽ അബിദീൻ തങ്ങൾ കുന്നുംകൈ കൂട്ടു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും, ഫെബ്രുവരി 9 ന് പകൽ 12.30 മണിക്ക് മൗലൂദ് പാരായണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും. അന്നദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും.
Post a Comment
0 Comments