അഹ്മദാബാദ്: രഞ്ജി ട്രോഫി ക്രികറ്റ് സെമി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവുമായി കാസര്‍കോടിന് അഭിമാനമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തിലാണ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനം. അഹ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മികച്ച നിലയിലാണ്. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 30 റണ്‍സ് വീതം നേടി. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ നഷ്ടമായതോടെ കേരളം 157/4 എന്ന നിലയിലേക്ക് വീണു. ഈ സാഹചര്യത്തിലാണ് അസ്ഹറുദ്ദീനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ കരകയറ്റിയത്.
ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളം 206/4 എന്ന നിലയിലായിരുന്നു. രണ്ടാം ദിനം സച്ചിന്‍ ബേബി പുറത്തായെങ്കിലും അസ്ഹറുദ്ദീന്‍ തന്റെ പോരാട്ടം തുടര്‍ന്നു. സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ സ്‌കോര്‍ 300 കടത്തി. 184 പന്തില്‍ 45 റണ്‍സുമായി മെല്ലെ തുടങ്ങിയ അസ്ഹറുദ്ദീന്‍ പിന്നീട് വേഗത്തിലായി. സിക്‌സറടിച്ചാണ് താരം അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സെഞ്ച്വറിയും നേടി. ഈ സമയം സല്‍മാന്‍ നിസാറും അര്‍ധസെഞ്ചറി നേടി മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 149 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലുവര്‍ഷം മുമ്പ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരളാ താരമായി അസ്ഹറുദ്ദീന്‍ ചരിത്രം കുറിച്ചിരുന്നു.
Post a Comment
0 Comments