ചെര്‍ക്കള: ഐ.ടി.പി എന്ന അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുള്ള കുട്ടിക്ക് സി.എം ആശുപത്രിയില്‍ അതിന്യൂതന ചികിത്സ നല്‍കി. വായില്‍ ചെറിയ രീതിയില്‍ രക്തസ്രാവവും പ്ലേറ്റ്‌ലറ്റ്‌ന്റെ അളവ് മൂവായിരത്തിലെത്തിയ രണ്ടു വയസുള്ള കുട്ടിക്ക് ഇമ്മ്യൂണോ ത്രോംബോസൈറേറാ പിനിക്ക് പര്‍പുറ എന്ന അപൂവ്വമായ രോഗമാണെന്ന് കണ്ടെത്തുകയും അതിന്യൂതനമായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ ചികിത്സകൊണ്ട് അപകടനില തരണം ചെയ്യുകയും പേറ്റ്‌ലറ്റ് കൗണ്ട് 39,000 ആയി ഉയരുകയും ചെയ്തു.
സാധാരണ കുട്ടികള്‍ക്ക് പ്ലാറ്റ്‌ലറ്റ് 1.5ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് ഉണ്ടാവുക. മംഗളൂരുവിലെ മറ്റു കോര്‍പറേറ്റ് ആശുപത്രികളില്‍ മാത്രം ലഭിക്കുന്ന ഈചികിത്സ നല്‍കുക വഴി സി.എം ഹോസ്പിറ്റല്‍ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. സി.എം ഹോസ്പിറ്റലിലെ പ്രശസ്ത പീടിയാട്രീഷന്മാരായ ഡോ: അഞ്ജുഷ ജോസ്, ഡോ: ബസവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ടീമാണ് കഠിനമായ പരിശ്രമത്തിലൂടെ ചികിത്സ നല്‍കി ഇതു സാധ്യമാക്കിയത്. മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഈരോഗത്തിന്റ കാരണം അജ്ഞാതമാണ്. കുട്ടിയുടെ അസുഖം ദേദമായി. മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാര്‍ജായ കുട്ടിയുടെ പ്ലാറ്റ്ലറ്റ് കൗണ്ട് 1.5 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നു.
Post a Comment
0 Comments