കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ഇനി വലിച്ചെറിയേണ്ട. ഉപയോഗശൂന്യമായ മരുന്നുകള്‍ സംസ്‌കരിക്കുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്ന് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ളേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments