Type Here to Get Search Results !

Bottom Ad

ചന്ദ്രിക തൃക്കരിപ്പൂർ ലേഖകൻ വി.ടി. ഷാഹുൽ ഹമീദ് അന്തരിച്ചു


തൃക്കരിപ്പൂർ: മുതിർന്ന പത്രപ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ് (74) നിര്യാതനായി. ഉടുമ്പുന്തല പുനത്തിലുള്ള മകളുടെ വസതിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. 1970 മുതൽ ചന്ദ്രികയിലൂടെയാണ് പത്ര പ്രവർത്തനം തുടങ്ങിയത്. നീണ്ട അമ്പത്തി നാല് വർഷവും ചന്ദ്രിക പത്രത്തി ന്റെ പ്രതിനിധി യായിരുന്നു. തൃക്കരിപൂർ, പയ്യന്നൂർ റിപ്പോർട്ടായും

ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിൽ പ്രവർത്തിക്കുന്നതിനിടെ മലയാള മനോരമയിലേക്ക് മാറിയെ ങ്കിലും സിഎച്ച് മുഹമ്മദ് കോയ യുടെ ആവശ്യപ്രകാരം ചന്ദ്രിക യിൽ തന്നെ തിരി ച്ചെത്തി. മരണം വരെ അത് തുടരുകയും ചെയ്തു .അത് കൊണ്ട് തന്നെ വി.ടി.യെ ചന്ദ്രിക ശാഹു എന്ന പേരിലാണ് നേതാക്കൾക്കും, ഉദ്യോഗസ്ഥർക്കിടയിലും അറിയ പ്പെട്ടിരുന്നത്. ചന്ദ്രികയുടെ ലേബലിൽ വികസന വിഷയത്തിൽ വലിയ ഇടപെടൽ നടത്തി ഉടുമ്പു ന്തലയിലും പരിസര പ്രദേശ ങ്ങളിലും നിരവധി വികസനങ്ങൾ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇ അഹമ്മദ് സാഹിബിന്റെ ഇഷ്ട തോഴനായിരുന്നു. പത്രപ്രവർത്തനത്തോടൊപ്പം രാഷ്ട്രീയ പ്രവർ ത്തനത്തിൽ മുൻ നിരയിൽ നിന്ന വി.ടി. മുസ് ലിം ലീഗ് കാസർ കോട് ജില്ലാ കൗൺസിൽ അംഗമാണ്. തൃക്കരിപ്പൂർ പഞ്ചായത്ത്, പയ്യന്നൂർ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയും എസ്.ടി.യുവിന്റെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ തുടർച്ച യായി10 വർഷ മുണ്ടാവുകയും അതിൽ അഞ്ച് വർഷക്കാലം ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ മാനുമായിരുന്നു.

തൃക്കരിപ്പൂർ പ്രസ് ഫോറം പ്രസിഡ ന്റ്, പയ്യന്നൂർ പ്രസ് ഫോറം സെക്രട്ടറി, ഉടുമ്പുന്തല മുസ് ലിം ജമാഅത്ത് പ്രസിഡന്റ്, തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ഉടുമ്പുന്തല ബൈത്തു റഹ് മ വില്ലേജ് വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തട്ടിൽ മൂസ ഹാജിയുടെയും, കദീജയുടെയും മൂത്ത മകനായി 1950 ൽ വൾവ ക്കാട് പടിഞ്ഞാ റെ പുരയിലാണ് ജനനം.  ഭാര്യ:എൻ.പി. മറിയുമ്മ. മക്കൾ: മുഹമ്മദലി, നിസാർ (ദുബൈ). ഫാതിമ,റഷീദ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
Tags

Post a Comment

0 Comments

Top Post Ad

Below Post Ad