കാസര്‍കോട്: കാസര്‍കോടിന് പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ ബജറ്റ്. കാസര്‍കോട് പാക്കേജിനും എന്‍ഡോസള്‍ഫാനും പതിവു കോടിയും കാസര്‍കോട് എയര്‍ സ്ട്രിപ്പിന് ഡി.പി.ആര്‍ തയാറാക്കുന്നതിന് അമ്പതു ലക്ഷം അനുവദിച്ചതല്ലാതെ മറ്റു പ്രഖ്യാപനങ്ങളില്ലാത്തത് ജില്ലയ്ക്ക് നിരാശയുണ്ടാക്കി. കാസര്‍കോട് മെഡിക്കല്‍ കോളജിനെ ഈ ബജറ്റും മറന്നു. പി.എച്ച്.സി സൗകര്യം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട മെഡിക്കല്‍ കോളജിന് ഒരു രൂപ പോലും ബജറ്റ് പ്രത്യേകമായി നീക്കിവച്ചില്ലെന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. അതേസമയം, കോവളം- ബേക്കല്‍ ജല ഗതാഗതത്തിന് 500 കോടി രൂപ കിഫ്ബിയില്‍ മാറ്റിവെക്കുമെന്ന് ബജറ്റില്‍ പറഞ്ഞതും മാത്രമാണ് ജില്ലയ്ക്കുള്ള മറ്റൊരു ആശ്വാസം. ജില്ലാ ആസ്ഥാനത്തെയും താലൂക്ക് സംസ്ഥാനത്തെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്നും പരാമര്‍ശമുണ്ടായെങ്കിലും തുകയോ പദ്ധതിയോ വ്യക്തമല്ല. പലയിടങ്ങളിലും ഐ.ടി പാര്‍ക്കുകളും വ്യവാസയ ഇടനാഴികളും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ബാലഗോപാലന്‍ പ്രഖ്യാപിച്ചെങ്കിലും ജില്ലയ്ക്ക് ആശ്വാസമായി ഒന്നുമില്ല. നേരത്തെ പ്രഖ്യാപിച്ച ചീമേനി ഐ.ടി പാര്‍ക്ക് അടക്കമുള്ളവയ്ക്ക് തുടര്‍പ്രഖ്യാപനവുമുണ്ടായില്ല. ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ അടക്കയ്ക്കും സഹായകമായ ഒരു കാര്യവും ബജറ്റിലില്ല. മത്സ്യബന്ധന മേഖലയില്‍ പല പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അജാനൂര്‍ കടപ്പുറം ഹാര്‍ബറിനെ കുറിച്ച് ബജറ്റ് മൗനം പാലിച്ചു.
>> പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ബജറ്റ് കഴിഞ്ഞ ബജറ്റിന്റെ തനിയാവര്‍ത്തനം മാത്രമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും ചില റോഡുകള്‍ക്ക് തുക അനുവദിച്ചു എന്നതല്ലാതെ ബജറ്റിന് കാസര്‍കോടിനോ മണ്ഡലത്തിനോ ഒന്നുമില്ല. കാസര്‍കോട് മെഡിക്കല്‍ കോളജിനെ കുറിച്ച് മിണ്ടിയതേയില്ല. 2005-26 വര്‍ഷത്തെ ബജറ്റില്‍ കാസര്‍കോട് മണ്ഡലത്തിലെ രണ്ടു റോഡുകള്‍ക്ക് ആറു കോടി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുമ്പഡാജ പഞ്ചായത്തിലെ എ.പി സര്‍ക്കിള്‍- ഗോസാഡ റോഡ്- ബൊളിഞ്ച റോഡ് (6കോടി) കാറഡുക്ക പഞ്ചായത്തിലെ കര്‍മ്മം തോടി- കാവുങ്കാല്‍ കാറഡുക്ക സ്‌കൂള്‍ റോഡ് (60 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. മണ്ഡലത്തിലെ മറ്റു റോഡുകള്‍ക്കടക്കം ചില പദ്ധതികള്‍ക്ക് ബജറ്റില്‍ ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രസ്തുത പദ്ധതികള്‍ക്ക് കൂടി പിന്നീട് ഭരണാനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എല്‍.എ പറഞ്ഞു.
>> ഉപ്പള കേന്ദ്രീകരിച്ച് മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷത്തിലേറെയായിട്ടും താനടക്കമുള്ള മഞ്ചേശ്വരത്ത് നിന്നുള്ള എംഎല്‍എ മാര്‍ ഓരോ വര്‍ഷവും സംസ്ഥാന ബജറ്റില്‍ താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടിനായി പ്രപ്പോസല്‍ നല്‍കാറുണ്ടെങ്കിലും ഇപ്പ്രാവശ്യത്തെ ബജറ്റിലും വിഷയം പരിഗണിക്കാത്തത് നിരാശജനാകമെന്ന് എകെഎം അഷ്റഫ് എംഎല്‍എ. മഞ്ചേശ്വരം ഹാര്‍ബറില്‍ കണക്ഷന്‍ ബ്രിഡജും ചെറുവള്ളങ്ങള്‍ക്കുള്ള ജെട്ടിയും ബജറ്റിലില്ല, മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍, കുമ്പള- കഞ്ചിക്കട്ടയില്‍ എസ്ഡബ്യു ഇസിബി കം ബ്രിഡ്ജ് പുനര്‍നിര്‍മാണം, ഹിദായത്ത് നഗര്‍-ഭഗവതി ടെമ്പില്‍-എന്‍ എച്ച് റോഡ്, ആരിക്കാടി-പുത്തിഗെ റോഡ് നവീകരണം,ഉപ്പള പത്തോടി ബാളിയൂര്‍ റോഡ് ബിഎം ആന്റ് ബിസി, പൈവളികെ ഉറുമി പാലം പുനര്‍നിര്‍മാണം, പൈവളികെ മീഞ്ച പഞ്ചായത്തുകളെ ബണ്ടിമാര്‍- കുരുഡപദവ് പാലം നിര്‍മാണം, ഉപ്പള പട്ടത്തൂര്‍ പാലം നിര്‍മ്മാണ,പുത്തിഗെ ആന്‍ഡ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന തൊടയാര്‍ പാലം നിര്‍മാണം, പൈവളികെ- കുമ്പള- പുത്തിഗെ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാമ്പാടിയില്‍ പാലം, മജീര്‍പള്ള-കോളിയൂര്‍ ടെമ്പിള്‍ ധോണിക്കല്ല്- മിയപ്പദവ് റോഡ് നിര്‍മാണം, കന്തല്‍- ചള്ളങ്കയം പാലം നിര്‍മാണം,ദുര്‍ഗ്ഗിപ്പള്ള- ബജ്ജെ- മുന്നിപ്പാടി റോഡ്, മുഗു- പൊന്നങ്ങള- ഉറുമി- പാടലഡുക്ക റോഡ്, പെര്‍ള- സൂരമ്പയല്‍ റോഡ് (ഏന്മകജെ പഞ്ചായത്ത്), കുമ്പള- കട്ടെ-കോട്ടക്കാര്‍ -സൂരമ്പയല്‍ റോഡ്, കുമ്പളയില്‍ ഗസ്റ്റ് ഹൗസും കണ്‍വന്‍ഷന്‍ സെന്ററും,അടുക്കസ്ഥല -ഒടിയ റോഡ്, ഷിറിയ റയില്‍വെ പാസേജ്, മണിമുണ്ട ബീച്ചില്‍ പുലിമുട്ട് നിര്‍മ്മാണം, അടുക്കസ്ഥല -ഒടിയ റോഡ് തുടങ്ങിയ പദ്ധതികള്‍ക്കും എംഎല്‍എ എന്ന നിലയില്‍ പ്രപ്പോസല്‍ നല്‍കിയിരുന്നെങ്കിലും പദ്ധതികള്‍ക്ക് ഫണ്ടനുവദിച്ചിട്ടില്ല. ഉപ്പള ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് പൈതൃക രീതിയില്‍ നവീകരണത്തിന് 75ലക്ഷം രൂപ,ഏഒടട കുമ്പള അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിന് 1 കോടി രൂപ, പുത്തിഗെ പഞ്ചായത്തിലെ മണിയമ്പാറയില്‍ സ്റ്റേഡിയം നിര്‍മാണത്തിന് 1കോടി രൂപ, പൈവളികെ പഞ്ചായത്തിലെ ഗോളിക്കട്ട- കന്‍തില - ബൊളുഗുഡ്ഡെ റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ,മീഞ്ച പഞ്ചായത്തിലെ മിയ്യപദവ്-ദമ്പത്തോടി റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ, മഞ്ചേശ്വരം സുറുമത്തോടില്‍ ശശിഹിത്തുവില്‍ ചെറുപാലം നിര്‍മ്മാണത്തിന് 50 ലക്ഷം രൂപ, എന്മകജെ പഞ്ചായത്തിലെ പള്ളം- ഒളമുഗര്‍ റോഡ് നിര്‍മ്മാണത്തിന് 40 ലക്ഷം, മജീര്‍പള്ള- ബൊഡോടി റോഡ് പുനരുദ്ധാണത്തിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്.
Post a Comment
0 Comments