മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ 8 പേർ കൊല്ലപ്പെട്ടു. പുഷ്പക് എക്സ്പ്രസിൽ യാത്ര ചെയ്തവരാണ് കൊല്ലപ്പെട്ടത്. ട്രെയിനിന്റെ ചക്രത്തിൽ നിന്ന് പുക ഉയരുന്നതിനെ തുടർന്ന് യാത്രക്കാർ തീ ഉണ്ടാകുമെന്ന് ഭയന്ന് രക്ഷപെടാനുള്ള ശ്രമം നടത്തുന്നതിനിടയിൽ ട്രാക്കിലേക്ക് ചാടി.
ഇതോടെ എതിർ ദിശയിൽ നിന്ന് വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കും സംഭവിക്കുകയും ചെയ്യ്തു. രക്ഷാപ്രവർത്തനം നടത്താൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ട്രെയിനിൽ തീ പടർന്നു എന്നത് തെറ്റായ വിവരം ആണെന്നും സൂചനയുണ്ട്.
Post a Comment
0 Comments