കുമ്പള: ഓട്ടോ ഡ്രൈവറെ വാഹനം തടഞ്ഞു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൊഗ്രാലില്‍ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ പത്തോളം കേസില്‍ പ്രതിയായ കുഡ്ലു കല്ലങ്കൈ സ്വദേശി ഹബീബ് എന്ന അഭിലാഷ് (30), ദേര്‍ളക്കട്ട സ്വദേശി അഹമ്മദ് കബീര്‍ (24) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.
ബേഡകം, നീലേശ്വരം, കുമ്പള, കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്, കഞ്ചാവ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഹബീബ്. കാപ്പ ചുമത്തപ്പെട്ട് തടവിലായിരുന്ന ഹബീബ് ജയില്‍ മോചിതനായ ഉടനെ ആണ് വീണ്ടും കൊലപാത ശ്രമത്തിനു പിടിയിലാകുന്നത്. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ വികെ വിജയന്‍, എസ്.സി.പി.ഒ കിഷോര്‍, വിനോദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment
0 Comments