Type Here to Get Search Results !

Bottom Ad

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ്


പാറശ്ശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻ കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും വിധിച്ചു. വിധികേട്ട് ഒരുപ്രതികരണവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയിൽ നിന്നത്. അതേസമയം അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്.

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിതിരിക്കാനാണെന്നും കോടതി പറഞ്ഞു. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. 48 സാഹചര്യത്തെളിവുകൾ ഗ്രീഷ്മക്കെതിരെ ഉണ്ട്. ഘട്ടം ഘട്ടമായാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. സ്നേഹബന്ധം തുടരുമ്പോഴാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നത്. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ നൽകരുതെന്ന നിയമം ഇല്ലെന്നും കോടതി പറഞ്ഞു.

വിധി പ്രസ്താവത്തിന് മുൻപ് കേസ് അന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. അന്വേഷണം സമർത്ഥമായി പൊലീസ് നടത്തിയെന്ന് കോടതി പറഞ്ഞു. അതേസമയം ഗ്രീഷ്മക്കെതിരായ വധശ്രമം തെളിഞ്ഞെന്നും കോടതി പറഞ്ഞു. ഷാരോണിന്റെ കുടുംബത്തെയും കോടതി വിളിപ്പിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും വിധിപ്രസ്താവത്തിൽ പറയുന്നു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല. യാതൊരു പ്രകോപനവുമില്ലാത്ത കൊലപാതകം. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad