Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട് തുടക്കം


കാസര്‍കോട്: ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങളിലൂടെ കേന്ദ്ര സര്‍ക്കാറും വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ട് സംസ്ഥാന സര്‍ക്കാരും പൊതുവിദ്യാഭ്യാസ മേഖലയെ പിറകോട്ട് വലിക്കുകയാണെന്നും വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചക്ക് തന്നെ കാരണ മാകുമെന്നും രാജ്യസഭാംഗം ഹാരിസ് ബീരാന്‍ എം.പി. തകര്‍ക്കരുത് പൊതുവിദ്യാഭ്യാസം തുടരരുത് നീതിനിഷേധം എന്ന പ്രമേയവുമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ത്രിദിന സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മിത ബുദ്ധിയുടെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും കാലത്ത് ഗുരുശിഷ്യ ബന്ധത്തിന്റെ വൈകാരികതയും ഊഷ്മളതയും നഷ്ടപ്പെടുകയാണെന്നും അതുതിരിച്ച് പിടിക്കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുല്ല പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍ മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഗുരു ചൈതന്യം സമ്മേളന സപ്ലിമെന്റ് പ്രകാശനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് നല്‍കി നിര്‍വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, കെ.വി.ടി മുസ്തഫ, എന്‍.കെ അബ്ദുള്‍ സലീം ഇ.പി.എ ലത്തീഫ് . മുസ്തഫ വളാഞ്ചേരി, ബഷീര്‍ തൊട്ടിയന്‍, എസ് ശോഭിത കെ. ഫസല്‍ ഹഖ് പ്രസംഗിച്ചു.

കൗണ്‍സില്‍ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഐ. ഹുസൈന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അസീസ് ആമുഖ ഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ.എം ഷഹീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.സി. അതാവുള്ള, സിദ്ധിഖ് പാറോക്കോട്, കല്ലൂര്‍ മുഹമ്മദലി, പി.ടി.എം. ഷറഫുന്നീസ, വി.എ. ഗഫൂര്‍, കാസിം കുന്നത്ത്, പി.വി ഹുസൈന്‍. എം.എ. സെയ്ത് മുഹമ്മദ് . അലി.ഇ.ആര്‍. മുനീര്‍.പി, റെജി തടിക്കാട്, വീരാന്‍ കുട്ടി കോട്ട, ഇസ്മയില്‍ പൂതനാരി, സി.എച്ച്. സുല്‍ഫിക്കറലി, ലെഫ്റ്റനന്റ് പി. ഹംസ, സലീം നാലകത്ത്, റസാഖ് പുനത്തില്‍, അന്‍വര്‍.ഇ , നാസര്‍ തേളത്ത്, അന്‍വര്‍ സാദത്ത് എം.കെ, സലീം കെ.പി, സക്കീര്‍ ഹുസൈന്‍, സാദിഖലി ചീക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം എം ജിജുമോന്‍ നന്ദി പറഞ്ഞു.

വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം എന്‍എനെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍.എം.എ എം.സി.കമറുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, ഫൈസല്‍ കൊടുവള്ളി സാംസ്‌കാരിക പ്രഭാഷണം നിര്‍വഹിച്ചു. സി.ഇ. റഹീന, അഡ്വ.എം. ടി.പി കരീം, എം.അബ്ബാസ്, മുംതാസ് സമീറ, പി.സാജിദ സാജിദ് ടി, റാഷിദ് ടി.എം. റഫീഖ്.എ ജാഫര്‍ വെള്ളക്കാട്ട് പ്രസംഗിച്ചു.

20ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ അഡ്വ: വാമനകുമാര്‍ സംവദിക്കും. പികെഎം സഹീദ് അധ്യക്ഷത വഹിക്കും തുടര്‍ന്ന് നടക്കുന്ന സമ്പൂര്‍ ണ്ണസമ്മേളനം കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെഎം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പിഎംഎ സലാം ഉദ്ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദര്‍ മുഖ്യാതിഥിയാകും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. എസ്ടിയു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുറഹിമാന്‍, യഹ്‌യ തളങ്കര, കെഎസ്ടിയു മുന്‍ പ്രസിഡന്റ് എകെ സൈനുദ്ദീന്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം. പി മുനീര്‍ ഹാജി, ടിസിഎ റഹ്മാന്‍, മാഹിന്‍ കേളോട്ട്, അഷ്‌റഫ് എടനീര്‍, സയ്യിദ് താഹ ചേരൂര്‍ പ്രസംഗിക്കും.

12 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എ.സി. അത്താഉള്ള യുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തും. തുടര്‍ന്നു 'ചരിത്ര വക്രീകരണം ഇന്ത്യയില്‍' എന്ന സെമിനാര്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി ഉദ്ഘാടനം ചെയ്യും. ഡോ. അമൃത് ജി കുമാര്‍ വിഷയാവതരണം നടത്തും. കാസര്‍കോട് പട്ടണത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന അധ്യാപക റാലിക്ക് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം ടിവി ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്ല വാവൂര്‍, അഡ്വ. എന്‍എ ഖാലിദ്, കലാഭവന്‍ രാജു സംബന്ധിക്കും. 21ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പഠനസെഷന്‍ കരിക്കുലം കമ്മിറ്റി അംഗം പികെ അസീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സൗഹൃദ സമ്മേളനവും ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യും. വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ സംബന്ധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad