Type Here to Get Search Results !

Bottom Ad

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്


കാസര്‍കോട്: എരിയാലിലെ ബാസിത് എന്ന യുവാവിനെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മീപ്പുഗിരി പാറക്കട്ട റോഡില്‍ നടന്ന ആക്രമണത്തില്‍ ബാസിത് സാരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. പുതിയ കട തുടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു ആക്രമണം. ആക്രമിച്ചവര്‍ കട തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

ഈസംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈമേഖലയില്‍ അടുത്തായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad