കാസര്‍കോട്: ചെങ്കള വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ചെങ്കള വില്ലേജ് ഗ്രൂപ്പ് വില്ലേജാണ്. മുട്ടത്തോടി, ചെങ്കള എന്നീ രണ്ടു വില്ലേജുകളാണ് ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലായ്മയും സ്ഥലപരിമിതിയും കാരണം വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതം പേറുകയാണ്. ജീവനക്കാര്‍ക്ക് സ്വസ്ഥമായും ജാഗ്രതയോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ല. ഈ പരിതാപകരമായ അവസ്ഥ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റവന്യൂ മന്ത്രി കെ. രാജനെ ബോധ്യപ്പെടുത്തുകയും ചെങ്കള വില്ലേജിനെ സ്മാര്‍ട്ട് വില്ലേജാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
ചെങ്കള വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റണമെന്ന് എന്‍.എ നെല്ലിക്കുന്ന്
19:09:00
0
കാസര്‍കോട്: ചെങ്കള വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ചെങ്കള വില്ലേജ് ഗ്രൂപ്പ് വില്ലേജാണ്. മുട്ടത്തോടി, ചെങ്കള എന്നീ രണ്ടു വില്ലേജുകളാണ് ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലായ്മയും സ്ഥലപരിമിതിയും കാരണം വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതം പേറുകയാണ്. ജീവനക്കാര്‍ക്ക് സ്വസ്ഥമായും ജാഗ്രതയോടെയും ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ല. ഈ പരിതാപകരമായ അവസ്ഥ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റവന്യൂ മന്ത്രി കെ. രാജനെ ബോധ്യപ്പെടുത്തുകയും ചെങ്കള വില്ലേജിനെ സ്മാര്‍ട്ട് വില്ലേജാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
Tags
Post a Comment
0 Comments