കാസര്‍കോട്: നാടിനെ കലാപഭൂമിയാക്കി മാറ്റാനുള്ള ഛിദ്രശക്തികളുടെ നീക്കങ്ങളെ പൊലീസ് ശക്തിയുക്തം അടിച്ചമര്‍ത്തണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ ജില്ലാ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോടും സമീപ പ്രദേശങ്ങളിലും അനാവശ്യമായ ആക്രമണങ്ങള്‍ നടത്തി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ചില സാമൂഹിക ദ്രോഹികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് സംഘം ചേര്‍ന്ന് ആക്രമിക്കുന്ന സ്ഥിതി വര്‍ധിച്ചുവരികയാണ്. രാത്രി കാലങ്ങളില്‍ അലഞ്ഞുതിരിയുന്ന സാമൂഹിക ദ്രോഹികളെ പിടികൂടാനും ശിക്ഷിക്കാനും നടപടി വേണം.
കഴിഞ്ഞ ദിവസം മധൂര്‍ മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റടിക്കുന്നതിനിടെ എരിയാലിലെ ബാസിത് എന്ന യുവാവിനെ മാരകമായി കുത്തി മുറിവേല്‍പ്പിച്ചത് ഒട്ടനവധി ക്രിമിനല്‍ കേസുകളിലെയും കൊലക്കേസുകളിലെയും പ്രതിയും സംഘ് പരിവാര്‍ സംഘടന പ്രവര്‍ത്തകനുമെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കാസര്‍കോടും പരിസര പ്രദേശങ്ങളിലും കാലാകാലങ്ങളായി നടന്ന കൊലക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളെ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ മൂലം വിട്ടയച്ചത് കൊണ്ടാണ് അത്തരം കേസുകളിലെ പ്രതികള്‍ തന്നെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
അകാരണമായി ബാസിത്തിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനും നാടിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്താനും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ്് അഡ്വ. എന്‍.എ ഖാലിദ്, സെക്രട്ടറിമാരായ ടി.സി.എ റഹ്്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി അഡീഷണല്‍ എസ്.പി. പി ബാലകൃഷ്ണന്‍ നായരെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
Post a Comment
0 Comments