കാസര്‍കോട്: കഴിഞ്ഞ ദിവസം മധൂര്‍ മീപ്പുഗിരിയില്‍ യുവാവിനെ സംഘപരിവാര്‍ അനുകൂല സംഘം കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയെ നേരില്‍ക്കണ്ട് ജില്ലയിലെ ക്രമസമാധാനനിലയുടെ ആശങ്ക അറിയിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിക്ക് മതിയായ ശിക്ഷ ലഭിക്കാത്തതിന്റെ പരിണിത ഫലമാണ് ഈസംഭവമെന്നും മത സ്പര്‍ദ്ധയുണ്ടാക്കാനുള്ള ശക്തമായ ഗൂഢശ്രമം ഈ സംഘത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവിയെ ബോധ്യപ്പെടുത്തി. വരുംകാല സുരക്ഷിതത്വം മുന്‍നിര്‍ത്തി ഈ സംഭവത്തിലെ പ്രതികള്‍ക്കെതിരെയും ബാഹ്യശക്തികള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശംസുദ്ധീന്‍, ജനറല്‍ സെക്രട്ടറി മജീദ് പട്‌ല, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീഖ് ബേക്കല്‍ എന്നിവരാണ് എസ്.പിയെ കണ്ടത്.
മീപ്പുഗിരിയിലെ സംഘപരിവാര്‍ അക്രമം; മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു
22:12:00
0

Tags
Post a Comment
0 Comments