വയനാട്ടില്‍ നരഭോജി കടുവയെ പിടികൂടുന്നതിനായി നിരോധനാജ്ഞ. മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടിയെടുത്തത്. അതേസമയം കടുവയുടെ ആക്രമണത്തില്‍ രാധയെന്ന സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നരഭോജി കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കടുവയെ തിരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു.
Post a Comment
0 Comments