Type Here to Get Search Results !

Bottom Ad

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് റേഷന്‍ മുടങ്ങും; കടയടപ്പ് സമരവുമായി റേഷന്‍ വ്യാപാരികള്‍


സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി റേഷന്‍ വ്യാപാരികള്‍. തിങ്കളാഴ്ച മുതല്‍ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്നാണ് റേഷന്‍ വ്യാപാരികള്‍ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജിആര്‍ അനില്‍ ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ധനകാര്യ മന്ത്രി അഞ്ചു മിനിട്ട് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad