Type Here to Get Search Results !

Bottom Ad

കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസ്, അരുൺ കുമാർ ഒന്നാം പ്രതി


റിപ്പോർട്ടർ വാർത്താ ചാനലിനെതിരെ പോക്‌സോ കേസ്. കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗത്തിലാണ് നടപടി. റിപ്പോർട്ടർ ചാനൽ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്.

കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിലാണ് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസെടുത്തത്. തിരുവനന്തപുരം ജില്ല ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ ബാലാവകാശ കമീഷനും കേസെടുത്തിരുന്നു. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്.

കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad