Type Here to Get Search Results !

Bottom Ad

ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്ടു, അമ്മാവനും കുറ്റക്കാരൻ; ശിക്ഷ നാളെ


പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിൻകര സെഷൻ കോടതി. അമ്മയെ വെറുതെ വിട്ടു. അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എം എ ബഷീർ ആണ് കേസിൽ നാളെ വിധി പറഞ്ഞത്.

കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.

കാമുകിയായ ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളായിരുന്നു. ഇതിൽ അമ്മയെ വെറുതെ നടപടിയിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയുമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad