വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ഗോപൻറെ മൃതദേഹം നാമജപയാത്ര നടത്തിയാണ് മക്കൾ വീട്ടിലെത്തിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നാണ് നാമജപയാത്രയോടെ മൃതദേഹം വീട്ടിൽ എത്തിച്ചത്.
ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വിഎസ്ഡിപി, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്നാണ് രണ്ടാമത്തെ സംസ്കാരം വിപുലമാക്കിയത്. സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ച് സംസ്കാര ചടങ്ങുകൾ പുരോഗമിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാൻ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയത്. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടു പുതിയ സമാധി സ്ഥലം നിർമിച്ചിട്ടുണ്ട്. ‘ഋഷിപീഠം’ എന്ന പേരിലാണ് പുതിയ സമാധി ഒരുക്കിയിട്ടുള്ളത്.
അതേസമയം ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. മരണം നടന്ന സമയത്തെക്കുറിച്ചും അവ്യക്തതയുണ്ട്. കേസിലെ ദുരൂഹത മാറ്റാനുള്ള പൊലീസ് അന്വേഷണം തുടരും.
Post a Comment
0 Comments