കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിന് നമ്പര്‍ സ്വന്തമാക്കിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. തളങ്കരയിലെ യാസിന്‍ അബ്ദുല്ല (37)യാണ് അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ ഒന്നാം പ്രതിയായ നഗരസഭാ കരാറുകാരന്‍ ശിഹാബും അറസ്റ്റിലായിരുന്നു. 2024 ഡിസംബര്‍ ആദ്യമാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലെ ഒരു കെട്ടിടത്തിന് തന്റെ വ്യാജ ഒപ്പിട്ട് കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീട് നടത്തിയ പരിശോധനയില്‍ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് വ്യക്തമായതോടെ കെട്ടിട നമ്പര്‍ സെക്രട്ടറി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ രണ്ടംഗ സംഘം നഗരസഭാ ഓഫീസിന് മുന്നിലെത്തി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സെക്രട്ടറിയെ ജീവനക്കാരുടെ മുന്നില്‍ വച്ച് കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു.
കാസര്‍കോട് നഗരസഭ സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
21:04:00
0
കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിന് നമ്പര്‍ സ്വന്തമാക്കിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. തളങ്കരയിലെ യാസിന്‍ അബ്ദുല്ല (37)യാണ് അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ ഒന്നാം പ്രതിയായ നഗരസഭാ കരാറുകാരന്‍ ശിഹാബും അറസ്റ്റിലായിരുന്നു. 2024 ഡിസംബര്‍ ആദ്യമാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലെ ഒരു കെട്ടിടത്തിന് തന്റെ വ്യാജ ഒപ്പിട്ട് കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീട് നടത്തിയ പരിശോധനയില്‍ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് വ്യക്തമായതോടെ കെട്ടിട നമ്പര്‍ സെക്രട്ടറി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ രണ്ടംഗ സംഘം നഗരസഭാ ഓഫീസിന് മുന്നിലെത്തി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സെക്രട്ടറിയെ ജീവനക്കാരുടെ മുന്നില്‍ വച്ച് കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു.
Tags
Post a Comment
0 Comments