കാസര്‍കോട്: ലഹരിക്കെതിരെ ജനമനസുകളെ ഉണര്‍ത്താന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ വണ്‍ മില്യണ്‍ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ശക്തമായ ബോധവല്‍ക്കരണം നടത്തി ലഹരി മാഫിയ ക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍തലങ്ങളില്‍ ബോധവത്കരണ പരിപാടി നടത്തിയത്. കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡ ന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് റഷീദ് ഗസാലി നഗര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ഫിറോസ് അടുക്കത്ത് ബയല്‍, മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ അഷ്ഫാഖ് അബൂബക്കര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ഇക്ബാല്‍ ബാങ്കോട്, ശിഹാബ് ഊദ്, കെ.എഫ്.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിദീഖ് ചക്കര രാജന്‍, കമ്മു തളങ്കര, ഇംത്തിയാസ് ഖാസിലൈന്‍, നസ്സ ഖാസിലൈന്‍, അക്രം റാസി കണ്ടത്തില്‍ സംബന്ധിച്ചു.
ചെര്‍ക്കള: യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി വണ്‍ മില്യണ്‍ ഷൂട്ടും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം നൗഷാദ് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ഹാരിസ് ബേവിഞ്ച സ്വാഗതം പറഞ്ഞു. ഹാരിസ് തായല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ബദ്‌റുദ്ദീന്‍ ആര്‍.കെ, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൊടിപ്പള്ളം, അബ്ദുറഹ്്മാന്‍ മേനങ്കോട്, അനസ് എതിര്‍ത്തോട്, സലാം ചെര്‍ക്കള, സിബി ലത്തീഫ്, ഹാഷിം ബബ്രാണി, ഷാനിഫ് നെല്ലിക്കട്ട, ഹാഷിര്‍ എതിര്‍ത്തോട്, നിഷാദ് ചെങ്കള, കിദാസ് ബികെ, മാഹിന്‍ ആലംപാടി, ഫൈസല്‍ ചെര്‍ക്കള, യാസര്‍ എതിര്‍ത്തോട്, മൊയ്തു അറഫ, റാഷിദ് എതിര്‍ത്തോട്, ഷഫീഖ് ചേരൂര്‍ സംബന്ധിച്ചു.
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ ഷൂട്ട് ഔട്ട് മത്സരം എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ അന്‍വര്‍ സാദാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രമേയ പ്രഭാഷണം നടത്തി. ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു. അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എം അബൂബക്കര്‍ ഹാജി, ഖാലിദ് ബെള്ളിപ്പാടി, ഹംസ ആലൂര്‍, ഖാദര്‍ ആലൂര്‍, ഷംസീര്‍ മൂലടുക്കം, അബ്ബാസ് കൊളചപ്പ്, ചാപ്പ അബൂബക്കര്‍, ഷരീഫ് പന്നടുക്കം, ഷമീര്‍ അല്ലാമ, റംഷീദ് ബാല്‍നടുക്കം, അബ്ദുല്‍ റഹ്മാന്‍ മുണ്ടക്കൈ, മമ്മദ് ബോവിക്കാനം, ഉനൈസ് മദനി നഗര്‍, മസൂദ് പിസി, നിസാര്‍ ബസ് സ്റ്റാന്റ്, സിദ്ദീഖ് മുസ്ലിയാര്‍ നഗര്‍, ഇര്‍ഷാദ് കോട്ടൂര്‍, സനാന്‍ അല്ലാമ സംബന്ധിച്ചു.
Post a Comment
0 Comments