Type Here to Get Search Results !

Bottom Ad

വനം മന്ത്രിക്കു നേരെ വെള്ളരിക്കുണ്ടില്‍ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ വനം മന്ത്രി എ.കെ ശശീന്ദ്രനു നേരെ കരിങ്കൊടി. ഇന്ന് വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രിക്ക് നേരെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ശക്തമായ പൊലീസ് സാന്നിധ്യത്തിലായിരുന്നു മന്ത്രിയെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമെത്തിയിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, വെസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബിന്‍ മണി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത് അരിങ്കല്ല് എന്നിവരാണ് അറസ്റ്റിലായത്. വന്യജീവികള്‍ മലയോര മേഖലയിലെ കര്‍ഷകരുടെ ജീവനെടുക്കുകയും ക്യഷിയും ജീവിത സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇടപെടാതെ പാട്ടുംപാടി നടക്കുന്ന വനം വകുപ്പ് മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് കരിങ്കൊടി കാട്ടിയതിലൂടെ പ്രകടമാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad