Type Here to Get Search Results !

Bottom Ad

രണ്ട് വാഹനങ്ങ ളില്‍ കടത്തി ക്കൊണ്ടു വന്ന 15 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി രണ്ടുപേര്‍ കസ്റ്റഡിയില്‍


കുമ്പള (www.evisionnews.in): കര്‍ണ്ണാ ടകയില്‍ നിന്ന് രണ്ട് ടെമ്പോക ളില്‍ കടത്തി ക്കൊണ്ടു വന്ന 15 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പന്ന ങ്ങളുമായി രണ്ട് പേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവറ സ്വദേശി കളായ അന്‍സാര്‍ (29), സാദിക്കലി (27) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെ കുമ്പള ടൗണില്‍ വെച്ച് കുമ്പള എസ്.ഐ കെ.കെ. ശ്രീജേ ഷും സംഘവും നടത്തിയ വാഹന പരിശോധയില്‍ ഒരു ടെമ്പോയും കുമ്പള അഡിഷ ണല്‍ എസ്.ഐ. വികെ. വിജയനും സംഘവും മൊഗ്രാലില്‍ നടത്തിയ വാഹന പരിശോധനയില്‍ മറ്റൊരു ടെമ്പോ യുമാണ് പിടികൂടിയത്. ഒരു ടെമ്പോയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളുടെ 3, 12, 000 പാക്കറ്റുകളും മറ്റൊരു ടെമ്പോയില്‍ നിന്ന് 1, 70, 000 പാക്കറ്റുകളുമാണ് പിടികൂടിയത്. ഇതിന് 15 ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി കടത്തി കൊണ്ടു വന്നതാണ് ഉല്‍പ്പന്നങ്ങള്‍. കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കേസെടുത്തതിന് ശേഷം വിട്ടയച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad