ഉദുമ: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പടിഞ്ഞാര്‍ ജംക്ഷന് സമീപത്തെ പൊന്നേക്കായ് ബശീര്‍ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ കാപ്പില്‍ ബീച്ചിന് സമീപത്തെ കടലിലാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നുവെന്നു പറഞ്ഞ് പുലര്‍ച്ചെ വീട്ടില്‍ നിന്നു പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ച ബശീറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മരണത്തില്‍ സംശയങ്ങള്‍ ഒന്നും ഇല്ലെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഹ്മദ് ഹാജി- സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല.
പള്ളിയിലേക്ക് പുറപ്പെട്ട റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
15:22:00
0
ഉദുമ: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പടിഞ്ഞാര്‍ ജംക്ഷന് സമീപത്തെ പൊന്നേക്കായ് ബശീര്‍ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ കാപ്പില്‍ ബീച്ചിന് സമീപത്തെ കടലിലാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നുവെന്നു പറഞ്ഞ് പുലര്‍ച്ചെ വീട്ടില്‍ നിന്നു പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ച ബശീറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മരണത്തില്‍ സംശയങ്ങള്‍ ഒന്നും ഇല്ലെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഹ്മദ് ഹാജി- സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല.
Tags
Post a Comment
0 Comments