മംഗളൂരു: വിമാനത്തിന്റെ ശൗചാലയത്തില്‍ കയറി പുകവലിച്ചതിന് കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്തു. മഞ്ചേശ്വരത്തെ മുഷാദിഖ് ഹുസൈനി (24)ന് എതിരേയാണ് ബജ്പെ പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് അബുദാബി- മംഗളൂരു ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മംഗളൂരുവില്‍ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ ശൗചാലയത്തില്‍ കയറി പുകവലിക്കുകയായിരുന്നെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ ബജ്‌പെ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിമാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുത്തത്. ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കി.
വിമാനത്തിന്റെ ശൗചാലയത്തില്‍ കയറി പുകവലിച്ചതിന് കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്തു
12:39:00
0
മംഗളൂരു: വിമാനത്തിന്റെ ശൗചാലയത്തില്‍ കയറി പുകവലിച്ചതിന് കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്തു. മഞ്ചേശ്വരത്തെ മുഷാദിഖ് ഹുസൈനി (24)ന് എതിരേയാണ് ബജ്പെ പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് അബുദാബി- മംഗളൂരു ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മംഗളൂരുവില്‍ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ ശൗചാലയത്തില്‍ കയറി പുകവലിക്കുകയായിരുന്നെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ ബജ്‌പെ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിമാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുത്തത്. ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കി.
Tags
Post a Comment
0 Comments