കാട്ടാക്കട: ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ കഞ്ചാവ് പൊതിയുമായി എത്തിയ അമ്മയെ എക്സൈസ് (Excise) അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. കഞ്ചാവുമായി എത്തിയ കാട്ടാക്കട പൊലീസ് സ്റ്റേഷന് പരിധിയിലെ ലതയെ (47) ആണ് കയ്യോടെ പൊക്കിയത്.
80 ഗ്രാം കഞ്ചാവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവേശന കവാടത്തില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ജയില്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ നിധിന് കെ വിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവ് പിടിച്ചെടുത്ത് ലതയെ അറസ്റ്റ് ചെയ്തത്. കാപ കേസില്‍ പ്രതിയാണ് ലതയുടെ മകന്.
Post a Comment
0 Comments