കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ഓടിട്ട ഇരുനില കെട്ടിടം തകര്‍ന്നുവീണു. വ്യാപാരികള്‍ കടകള്‍ അടച്ചുപോയ സമയമായതിനാല്‍ വന്‍ദുരന്തം ഒഴിവായി. രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയില്‍ കെട്ടിടം ഒന്നാകെ നിലംപൊത്തുകയായിരുന്നു. കെട്ടിടത്തില്‍ ഉണക്കമീന്‍, പച്ചക്കറി കട ഉള്‍പ്പടെ ഏഴ് കടകളാണുണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നു വീണത് റോഡിലായതിനാല്‍ റോഡും തകര്‍ന്നു.
കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ ഇരുനില കെട്ടിടം തകര്‍ന്നു വീണു
05:57:00
0
കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ഓടിട്ട ഇരുനില കെട്ടിടം തകര്‍ന്നുവീണു. വ്യാപാരികള്‍ കടകള്‍ അടച്ചുപോയ സമയമായതിനാല്‍ വന്‍ദുരന്തം ഒഴിവായി. രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയില്‍ കെട്ടിടം ഒന്നാകെ നിലംപൊത്തുകയായിരുന്നു. കെട്ടിടത്തില്‍ ഉണക്കമീന്‍, പച്ചക്കറി കട ഉള്‍പ്പടെ ഏഴ് കടകളാണുണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നു വീണത് റോഡിലായതിനാല്‍ റോഡും തകര്‍ന്നു.
Tags
Post a Comment
0 Comments