കാസര്‍കോട്: പഞ്ചായത്ത്, മുനിസിപ്പല്‍ വികസന പ്രക്രിയയെ തളര്‍ത്താനും അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ശ്രമത്തെ തുറന്നുകാട്ടാന്‍ സേവ് പഞ്ചായത്ത് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി അവയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണാത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞിക്കണ്ണന്‍, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഹക്കീം കുന്നില്‍, കെനീലകണ്ഠന്‍ യുഡി എഫ് സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍,വികെപി ഹമീദലി,ഹരീഷ് ബി നമ്പ്യാര്‍, കെ. കമ്മാരന്‍, കൂക്കള്‍ ബാല കൃഷ്ണന്‍, കെ. ഉമേശന്‍, പ്രിന്‍സ് ജോസഫ്, നാഷണല്‍ അബ്ദുള്ള, മാഹിന്‍ കേളോട്ട്, അസീസ് മരിക്കെ, പി. കുഞ്ഞിക്ക ണ്ണന്‍, ശ്രീധരന്‍, കെബി മുഹമ്മദ് കുഞ്ഞി, പി.പി അടിയോടി സംസാരിച്ചു
അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കാന്‍ ശ്രമം; യു.ഡി.എഫ് സേവ് പഞ്ചായത്ത് കാമ്പയിന്‍ നടത്തും
19:27:00
0

Tags
Post a Comment
0 Comments