Type Here to Get Search Results !

Bottom Ad

വാര്‍ഡ് വിഭജനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം: മുസ്്‌ലിം ലീഗ്


കാസര്‍കോട്: വാര്‍ഡ് വിഭജനത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും സര്‍ക്കാര്‍ ഉടനെ പുറത്തുവിടണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാര്‍ഡ് പുനര്‍നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളും വിശദാംശങ്ങളും പുറത്തുവിടാതെ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ ഭരണ കക്ഷിയുടെ താല്‍പര്യപ്രകാരം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച് വിഭജിച്ചതിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് പരിശോധിക്കുാനോ ആക്ഷേപങ്ങള്‍ നല്‍കാനോ സമയം നല്‍കാതിരിക്കുന്നതിനുള്ള സര്‍ക്കാറിന്റെ കുതന്ത്രമായാണ് ഈ സമീപനത്തെ സംശയിക്കേണ്ടത്.

വാര്‍ഡ് വിഭജന പ്രക്രിയകള്‍ക്ക് മുനിസിപ്പല്‍- പഞ്ചായത്ത് കമ്മിറ്റികള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാവല്‍ നില്‍ക്കണമെന്നും സര്‍ക്കാറിന്റെ താല്‍പര്യപ്രകാരം ഏകപക്ഷീയമായ നടപടികള്‍ ഉണ്ടായാല്‍ അതിനെ ചോദ്യം ചെയ്യണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മുസ്്‌ലിം ലീഗ് ജില്ലാ മുതല്‍ വാര്‍ഡ്തലം വരെയുള്ള ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയുടെ നിര്യാണത്തില്‍ അനുചോനവും പ്രത്യേക പ്രാര്‍ഥനയും നടത്തി. പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, ടി.സി.എ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad