Type Here to Get Search Results !

Bottom Ad

സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍


സുപ്രീം കോടതി വിധിക്കെതിരെ നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി – ദളിത് സംഘടനകള്‍. എസ്സി, എസ്ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഹര്‍ത്താലെത്ത് സംഘടന നേതൃത്വം വ്യക്തമാക്കി.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണ സമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആമിയും വിവിധ ദളിത് – ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി – ദളിത് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad