Type Here to Get Search Results !

Bottom Ad

എന്നെ മോളേ എന്ന് വിളിച്ചിരുന്ന ആ പ്രധാന നടൻ മോശമായി പെരുമാറി; പേര് ഉടൻ വെളിപ്പെടുത്തും; തുറന്നുപറഞ്ഞ് സോണിയ തിലകൻ


ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ. തനിക്ക് സിനിമാക്കാരെ ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എല്ലാവരെയും കണ്ടതെന്നും തിലകൻ മരിച്ചതിന് ശേഷം മലയാള സിനിമയിലെ ഒരു പ്രധാന നടൻ തന്നെ വിളിച്ച് മോശമായി പെരുമാറാൻ ശ്രമിച്ചെന്നും സോണിയ തിലകൻ പറയുന്നു. പ്രധാന നടന്റെ പേര് ഉടൻ തന്നെ താൻ വെളിപ്പെടുത്തുമെന്നും സോണിയ കൂട്ടിചേർത്തു. സിനിമയ്ക്ക് പുറത്ത് നിൽക്കുന്ന താൻ നേരിട്ടത് ഇത്രത്തോളം ആണെങ്കിൽ സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിട്ടത് ഭീകരമായിരിക്കും എന്നും സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

“അച്ഛന്‍ പറഞ്ഞ അറിവാണുള്ളത്. 2010-ലാണ് അച്ഛന്‍ ആദ്യമായി സിനിമയിലെ വിഷയങ്ങള്‍ പുറത്തുപറയുന്നത്. അച്ഛനുമായുള്ള പ്രശ്‌നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ ഏതാണ്ട് 62 ഗുണ്ടകളെ പുറത്ത് സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതൊരു മാഫിയയാണെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് പലരും ഇത് മുഖവിലയ്‌ക്കെടുത്തില്ല. ഈ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ലെന്നാണ്. പക്ഷേ, അച്ഛന്‍ അത് തുറന്ന് പറഞ്ഞു.

എനിക്ക് സിനിമാക്കാരെ ഭയം ഉണ്ടാകേണ്ട കാര്യമില്ല. കുട്ടിക്കാലം മുതല്‍ അവരെ കാണുന്നവതാണ്‌ ഞാന്‍. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളെല്ലാം അച്ഛനുമായി അവര്‍ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്‌നം വന്നപ്പോള്‍, എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണ് ഈ നിലയില്‍ എത്തിച്ചത്. പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഒരാള്‍ നല്ല ഷര്‍ട്ട് ഇട്ടു വന്നാല്‍ പോലും ഈഗോ കാരണം പുറത്താക്കുന്നതടക്കമുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad