ലഖ്‌നൗ: നോപാര്‍ക്കിങ് സോണില്‍ പാര്‍ക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാര്‍ പിഴ ചുമത്തിയതിനെ തുടര്‍ന്ന് പ്രകോപിതനായ ഡ്രൈവര്‍ സ്വന്തം ടെമ്പോയ്ക്ക് തീവച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പിഴയിട്ടതിനെചൊല്ലി പൊലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഡ്രൈവര്‍ വാഹനത്തിന് തീവച്ചത്. രക്ഷാബന്ധന്‍ പ്രമാണിച്ച് ഗതാഗതം സുഗമമാക്കാന്‍ വിവിധയിടങ്ങളില്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു.
ഇതിനിടെ, പഹാസു- ഖുര്‍ജ റോഡിലെ നോ പാര്‍ക്കിങ് സോണില്‍ ഒരു ടെമ്പോ പാര്‍ക്ക് ചെയ്തിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കരൂരി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അനധികൃത പാര്‍ക്കിങ്ങിന് പിഴ ചുമത്തി. ഇതോടെ ഡ്രൈവര്‍ വാഹനം മറ്റൊരിടത്തേക്ക് മാറ്റിയെങ്കിലും പിന്നീട് തിരികെയെത്തി അതിനു തീയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Post a Comment
0 Comments