കാസര്‍കോട്: യുവതിയേയും ഒന്‍പതു മാസം പ്രായമായ മകളെയും കാണാതായി. വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പള്ളിയിലെ സിന്റോ തോമസിന്റെ ഭാര്യ ജ്യോതി(30), മകള്‍ ആന്‍മേരി എന്നിവരെയാണ് കാണാതായത്. മീഞ്ച, മൂടംബയലിലെ വാടകവീട്ടില്‍ താമസക്കാരാണ് ഇവര്‍. സിന്റോ തോമസ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. കുടുംബസമേതം തോട്ടത്തിനു സമീപത്തെ വീട്ടില്‍ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.
ശനിയാഴ്ച രാവിലെ സിന്റോ തോമസ് കനകപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയേയും മകളെയും കാണാനില്ലാത്ത കാര്യം അറിഞ്ഞതെന്നു സിന്റോ തോമസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നു പൊലീസ് പറഞ്ഞു.
Post a Comment
0 Comments