Type Here to Get Search Results !

Bottom Ad

വൊര്‍ക്കാടി ദൈഗോളിയിലെ ബാങ്ക് കവര്‍ച്ചാശ്രമം; പിന്നില്‍ നാലംഗ സംഘം



മഞ്ചേശ്വരം: വൊര്‍ക്കാടി പഞ്ചായത്തിലെ ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് കവര്‍ച്ച ശ്രമത്തിന് പിന്നില്‍ നാലംഗ സംഘമെന്ന് സൂചന. ദൈഗോളിയിലെ കൊട്ലമുഗറു-പാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടന്നത്. ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ സംഘം ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു അലമാര തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. സി.സി.ടി.വി. കാമറ തിരിച്ചുവെച്ച നിലയിലാണ്. ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നിരുന്നു.

സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം കവര്‍ച്ചാശ്രമത്തിനു പിന്നില്‍ നാലംഗ സംഘമെന്ന നിഗമനത്തിലെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ചാണ് സംഘം ബാങ്കിനകത്തു കടന്നത്. കാറിലാണ് നാലംഗ സംഘം എത്തിയതെന്നും ഇവരില്‍ മൂന്നു പേരാണ് ബാങ്കിനകത്തു കയറി കവര്‍ച്ചയ്ക്കു ശ്രമിച്ചതെന്നും ഒരാള്‍ ബാങ്ക് കെട്ടിടത്തിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരിക്കുകയായിരുന്നുവെന്നും സംശയിക്കുന്നു. ശബ്ദംകേട്ട് ആരെങ്കിലും എത്തിയാല്‍ വിവരം അറിയിക്കുന്നതിനാണ് നാലാമന്‍ കാറില്‍ നിന്നു പുറത്തിറങ്ങാതിരുന്നതെന്നും സംശയിക്കുന്നു. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച് ഇളക്കിമാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. ഫോറന്‍സിക് വിദഗ്ധര്‍ ബാങ്കിനകത്തു നിന്നു ഏതാനും വിലരടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad