Type Here to Get Search Results !

Bottom Ad

വോട്ടെണ്ണലിനായി സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നു; ജനവിധി ഉടന്‍


കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, എറണാകുളം മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളാണ് തുറന്നത്. എറണാകുളം പാര്‍ലമെന്റ് മണ്ഡലം തൃക്കാക്കര നിയോജക മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കുസാറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ കൗണ്ടിങ് കേന്ദ്രത്തില്‍ എത്തിച്ചു. കോഴിക്കോട് വടകര പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളും തുറന്നു. പൊന്നാനി മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് മലപ്പുറം കളക്ടറേറ്റില്‍ നിന്ന് തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളേജ് കൗണ്ടിങ് സെന്ററില്‍ എത്തിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad