Type Here to Get Search Results !

Bottom Ad

കോഴിക്കോട്- ബഹ്‌റൈന്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാബിന്‍ ക്രൂവിന് മര്‍ദനം; മലയാളി യുവാവ് മുംബൈയില്‍ അറസ്റ്റില്‍


മുംബൈ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ക്യാബിന്‍ ക്രൂവിനെ മര്‍ദിക്കുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി യുവാവ് മുംബൈയില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അബ്ദുല്‍ മുസവ്വിര്‍ നടുക്കണ്ടി (25)യെ ആണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പരാക്രമത്തെ തുടര്‍ന്ന് വിമാനം മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ശേഷമാണ് അബ്ദുല്‍ മുസവ്വിറിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവമെന്ന് സാഹര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 



Post a Comment

0 Comments

Top Post Ad

Below Post Ad