Type Here to Get Search Results !

Bottom Ad

ഇടുക്കിയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ; കനത്ത മഴയിൽ മുങ്ങി തൃശൂർ


കനത്ത മഴയെ തുടർന്ന് ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു.

ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി. കക്കയം 28ാം മൈൽ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നാണ് മണ്ണിടിച്ചിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കോഴിഫാം തകരുകയും അമ്പതോളം കവുങ്ങുകളും നശിച്ചു. വീടുകൾക്ക് നാശമുണ്ടായിട്ടില്ല. ഒരു ഷെഡ് മാത്രമേ ഈ പ്രദേശത്ത് ഉള്ളൂ. നിലവിൽ അടിവാരത്താണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.

അതേസമയം തൃശൂരിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. അതേസമയം കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടമാണോയെന്ന് സംശയിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad