Type Here to Get Search Results !

Bottom Ad

സഹോദരന്‍ കാല്‍ വഴുതി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച പന്ത്രണ്ടുവയസുകാരനും മരിച്ചു


കൊല്ലം: കാൽ വഴുതി കുളത്തിൽ വീണ ഏഴു വയസുകാരനായ സഹോദരനെ രക്ഷപെടുത്താൻ ശ്രമിച്ച പന്ത്രണ്ടുകാരന് പിന്നാലെ ഏഴു വയസുകാരനും മരിച്ചു. മൈലാപ്പൂര്‍, പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസാ ദമ്പതികളുടെ മക്കളായ ഫർസിൻ 12, സഹോദരൻ അഹിയാൻ 7 എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.15 ഓടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.

മരിച്ച കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തിവരികയാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകവെ  അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad