Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


മധൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേന വഴിശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ചു കമ്പനിക്ക് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ തുച്ചമായ തുകയ്ക്ക് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ച അഴിമതി നടത്തിയ ബി.ജെ.പി നേതൃത്ത്വത്തിലുള്ള ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്ത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഉളിയത്തടുക്ക ലീഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു.

മാര്‍ച്ച് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ചുരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി സുമിത്രന്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് നേതാക്കളായ ഡി.സി.സി. ജനറല്‍ സെക്രട്ടറി. അഡ്വക്കേറ്റ് ഗോവിന്ദന്‍ നായര്‍, മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി ടി എം ഇക്ബാല്‍ മണ്ഡലം യുഡി.എഫ് കണ്‍വീനര്‍ കെ. ഖാലിദ്, നേതാക്കളായ സാജിദ് മവ്വല്‍, മജീദ് പട്‌ള, മുത്തലിബ് പാറക്കെട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, അംഗം ജമീല അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ഹബീബ് ചെട്ടുംകുഴി, പി. അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹനീഫ് അറന്തോട്, അര്‍ജുന്‍ തായലങ്ങാടി പ്രസംഗിച്ചു.

പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് വോട്ടോര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലെ അഴിമതിക്കെതിരെയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിലെ അഴിമതിയും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പ് വിതരണം എത്രയും പെട്ടന്ന് നടത്തണമെന്നും ആവശ്യപ്പെട്ടു. കരീം ബാവ, മജീദ് പടിഞ്ഞാര്‍, യു.സഹദ് ഹാജി, സി.ബി. മുഹമ്മദ് ഹാജി, ,ഉമേഷ് അണങ്കൂര്‍,ടോണി,കെ. പി.വിജയന്‍, യു.എ അലി, അബ്ദു എസ്പി നഗര്‍, കലന്തര്‍ ഷാഫി, ശിഹാബ് പാറക്കെട്ട്, മുസ്തഫ പള്ളം, ഹാരിസ്.എസ്.പി നഗര്‍, കുശലകുമാരി, സന്തോഷ് ക്രാസ്റ്റ, സാദിഖ് കൊല്ലഗാന സുജാത കെപി നേതൃത്വം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad