Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ; 133 വര്‍ഷത്തിന് ശേഷം ഇതാദ്യം


ബംഗളൂരു: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു. ഞായറാഴ്ച അര്‍ധരാത്രി വരെ 111 മില്ലിമീറ്റര്‍ മഴയാണ് ബംഗളൂരുവില്‍ പെയ്തത്. ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. 133 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും മഴ ലഭിക്കുന്നത്. 1891 ജൂണ്‍ 16 ന്  101.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡെന്ന്  ബെംഗളൂരുവിലെ ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പ് പറയുന്നു. ആ റെക്കോര്‍ഡാണ് ഞായറാഴ്ച തിരുത്തിക്കുറിച്ചത്. ജൂണ്‍ മാസത്തില്‍ ബംഗളൂരുവില്‍ ലഭിക്കേണ്ട ശരാശരി മഴ  110.3 മില്ലിമീറ്ററാണ്. എന്നാല്‍ ഇതിനോടകം തന്നെ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഐഎംഡിയുടെ ഉദ്യോഗസ്ഥര്‍ പറയുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad