Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ ദിവസം കാസര്‍കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു


കാസര്‍കോട്: വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് രാവിലെ നാലു മുതല്‍ ജൂണ്‍ അഞ്ചിന് രാവിലെ ആു വരെ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ. ഇമ്പശേഖര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനോ ഒന്നിച്ച് നടക്കാനോ പാടില്ല. മെഡിക്കല്‍ എമര്‍ജന്‍സി, ലോ ആന്റ് എന്‍ഫോഴ്സ്മെന്റ്, ഫയര്‍ സര്‍വീസ്, ഗവ. ഓപ്പറേഷന്‍സ് എന്നിവയ്ക്ക് തടസമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി നിഷ്‌കര്‍ഷിക്കുന്ന നിയമനടപടികള്‍ സ്വീകരിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad